പേജുകള്‍‌

2010, ജൂൺ 30, ബുധനാഴ്‌ച

‘വെള്ളത്തിനൂം ഒരു പ്രതിവിധി’


നമ്മുടെ ചർച്ചകൾക്ക് ഇനി വിരാമമാക്കാം..
ഇപ്പോഴുള്ളതും ഇനി വരാനുള്ളതുമായ ജല ദൌർലഭ്യം എങ്ങനെ ഒഴിവാക്കാം എന്നു കണ്ടു പിടിക്കാം..

ഇന്നുകളിൽ നാം ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഉപയോഗ ക്രമങ്ങൾ താഴെ കാണും വിധം നമുക്ക് ചിത്രീകരിക്കാം. . അതിൽ നോക്കുമ്പോൾ ഓരോ ഉപയോഗവും ശ്രദ്ധിക്കുമല്ലോ.

.


മേൽ ഡയഗ്രത്തിൽ നിന്നും മനസ്സിലാക്കാവുന്നത്
  • 67% ഉപയോഗം വരുന്നത് കൃഷി സംബ്ന്ധ ആവശ്യങ്ങൾക്കാണു.
  • 9% വീട്ടാവശ്യങ്ങൾക്ക്
  • 8% വിതരണം എന്നുദ്ദേശിക്കുന്നതിലും വീട്ടാവ്ശ്യം വരുന്നല്ലോ!
  • 7% വിദ്യുച്ച്ക്തി, ഗ്യാസ് തുടങ്ങിയവക്ക്
  • ബാക്കി 9% പല ആവശ്യങ്ങൾ എന്നു കണക്കാക്കാം.
ഇതിൽ ഏറ്റവും കൂടുതൽ ഉപയോഗം വരുന്ന കൃഷി ആവശ്യം തന്നെയാണല്ലൊ!
---------------------------------------------- -----------------------------------------------

ഇനി ഓഹരിയിലേക്ക് തിരിച്ചെത്താം!

നമ്മുടെ ചിന്തയെ ഒരു രീതിയിലേക്ക് തിരിക്കാം.. പൊതുവായി പറഞ്ഞാൽ ഈ ജലത്തിന്റെ അമിത ഉപയോഗം( ദുർവിനിയോഗം) എങ്ങനെ കുറക്കാം എന്ന് ചിന്തിച്ചാൽ 2 ഗുണമുണ്ട്...!!!

  1. ഉപയോഗം കുറക്കാനുള്ള വഴി കിട്ടും... (ഭാവി ജീവിതം ഭാസുരമാക്കാൻ....)
  2. ഈ സാങ്കേതിക വിദ്യ നൽകുന്ന കമ്പനികൾ കണ്ടെത്തി നിക്ഷേപിക്കാം.. (ഭരണി നിറയെ ഉപ്പുമാങ്ങാ!!!!)
----------------------------------------------------------------------------------------------

അങ്ങനെ നമ്മുടെ വഴി എത്തി....

ഇനി അന്വേഷണം ‘ആ’ കമ്പനികളിലേക്കാണു.... എല്ലാവർക്കും സഹകരിക്കാം......

-------------------------------------------------------- ----------------------------------


ഈ ഒരു ദുർവിധി ഉണ്ടാവാതിരിക്കട്ടെ!!

പ്രഫഷണൽ ചിന്താഗതി ആരംഭിക്കുന്നു..!

ഇനി നമുക്ക് പ്രഫഷണൽ ആയി ചിന്തിക്കാം! നാം ചർച്ച ചെയ്ത കുടി വെള്ള പ്രശ്നം ഭാരതത്തിൽ എങ്ങനെയെല്ലാം നേരിടാം എന്നാലോചിക്കാം..

ഇന്നുകളിൽ നാം ഉപയൊഗിക്കുന്ന സാധാരണ കിണറുകളെക്കാൾ “താഴ്ന്ന” കണ്ടുപിടുത്തമാണല്ലോ ‘കുഴൽ കിണർ’. പക്ഷേ, ഇപ്പോൾ ‘കുത്തുന്ന’ കുഴൽ കിണറുകളും താഴോട്ട് താഴോട്ട് ആണു (അതായത്, ചുരുങ്ങിയത് 300 - 350 അടി എങ്കിലും) വെള്ളം കിട്ടുന്നത്. അതിലും വെള്ളത്തിനു നില നിൽ‌പ്പില്ലതാനും! ഭൂഗർഭ ജലതിന്റെയും സ്രോതസ്സ് ഒരു പരിധി വരെ മഴയെ ആശ്രയിക്കുന്നുണ്ടല്ലോ...

എന്തായാലും നമ്മുടെ കാര്യം കഷ്ടമാണു... ഇനി നമുക്ക് തികച്ചും ഓഹരി കമ്പോളം വഴി ചിന്തിക്കാം!

തുടർ വായനകളിൽ ‘വെള്ളം’ ത്തിൽ എങ്ങനെ നിക്ഷേപിക്കാം എന്നു ചിന്തിക്കാം!

2010, ജൂൺ 29, ചൊവ്വാഴ്ച

വെള്ളം വെള്ളം സർവ്വത്ര.... പക്ഷെ...


ഏവർക്കും ഈ പുതിയ സംരംഭത്തിലേക്ക് സ്വാഗതം!

ദൈവത്തിന്ടെ സ്വന്തം നാട്! നദികൾ, പുഴകൾ, തോടുകൾ എന്നിവ കൊണ്ട് സ്മൃദ്ധം! എന്നിട്ടും വേനൽക്കാലം ആകുമ്പോഴേക്കും കുടി വെള്ളത്തിനു വരെ ക്ഷാമം.. സർവ്വെകൾ അനുസരിച്ച് 2050 ആണ്ടോടുകൂടി നാം ഉൾപ്പെടെ ഭാരതത്തിൽ “കുടി വെള്ളം” ഉൾപ്പടെ വെള്ളം പണം കൊടുത്ത് വാങ്ങേണ്ട അവസ്സ്ത വരുമത്രെ!

ഈ ഒരു മുൻ വിധിയോടു കൂടി തന്നെ നമുക്ക് ജീവിക്കാം... ഒരു പ്രയത്നം നടത്താം....ആ ഒരു സ്തിതി വരാതിരിക്കാൻ...

തുടർ പോസ്റ്റുകളിലേക്ക് എല്ലാവരേയും ഒരിക്കൽ കൂടി മുൻപേ തന്നെ സ്വാഗതം ചെയ്യുന്നു!!!