പേജുകള്‍‌

2011, ജനുവരി 5, ബുധനാഴ്‌ച

മാർക്കറ്റ് ന്യൂസ് @ 10.30 എ.എം!

ÎáJâxí ËßÈÞXØßæa dÉÞ@Îßµ ²ÞÙøß ÕßWÉÈÏíAí æØÌß ¥ÈáÎÄß ÈWµß. æ®Éß² ÕÝß 800 çµÞ¿ß øâÉ ØÎÞÙøßAáµÏÞÃá Üfc¢. 5.15 çµÞ¿ß ²ÞÙøßµZ ÉáùJßùAá¢. µÝßE ÕV×¢ æØÉíx¢ÌùßÜÞÃí ÎáJâxí ËßÈÞXØí æ®Éß² ÉáùJßùAáKÄßÈí ¥ÈáÎÄß çÄ¿ß æØÌßæÏ ØÎàÉß‚Äí. 13.85% ²ÞÙøßÏÞÃí µOÈß ÕßxÝßAáµ.

ØíxàW ÕßÜÏßW ÕX ÕVÇÈ. ¿HßÈá 2,000 øâÉ ÕæøÏÞÃí ²øá ÎÞØJßÈß¿ÏßW ÕVÇß‚ßøßAáKÄí. ¥Ø¢ØíµãÄ ÕØíÄáA{áæ¿ fÞ΢ øâfÎÞÏßøßAáK ØÞÙºøcJßW ÕßÜAÏx¢ Äá¿øáæÎKÞÃá ÈßVÎÞÃ, ÕcÞÉÞø çµdwBZ ÈWµáK ØâºÈ. ÕßÜAÏx¢ §çMÞÝæJ çÄÞÄßW Äá¿VKÞW ÎâKá ÎÞØJßȵ¢ 4000 ê 5000 øâÉÏáæ¿ ÕVÇÈÏáIÞçÏAÞ¢.


ഇന്ത്യന്‍ ഒാഹരി വിപണിയില്‍ നഷ്ടം തുടരുന്നു. സെന്‍സെക്‌സ് 59.57 പോയന്റ് നഷ്ടത്തോടെ 20439.15 പോയന്റിലും നിഫ്റ്റി 23.75 പോയന്റിന്റെ നേരിയ നഷ്ടത്തോടെ 6122.60 പോയന്റിലുമാണ് രാവിലെ 10.00ന് വ്യാപാരം തുടരുന്നത്

20,509.95 പോയന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 20,401.44ലേക്കും 6,141.35ല്‍ തുടങ്ങിയ നിഫ്റ്റി 6,111.90ലേക്കും താഴ്ന്നു. ഏഷ്യന്‍ വിപണികളിലെ നഷ്ടവും നിക്ഷേപകരുടെ വ്യാപകമായ ലാഭമെടുക്കലുമാണ് വിപണിയെ നഷ്ടത്തില്‍ പിടിച്ചു നിര്‍ത്തുന്നത്. അതേസമയം, മുന്‍നിര ഓഹരികളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എല്‍ ആന്‍ഡ് ടി എന്നീ ഓഹരികള്‍ നേട്ടത്തിലാണ്.

നഷ്ടത്തിലായ മുന്‍നിര ഓഹരികള്‍ : എച്ച്.യു.എല്‍, ഐ.സി.ഐ.സി.ഐ ബാങ്ക്, എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, എച്ച്.ഡി.എഫ്.സി ബാങ്ക്, സ്റ്റര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, ഭാരതി എയര്‍ടെല്‍, എന്‍.ടി.പി.സി, സെയില്‍, വിപ്രോ, ഇന്‍ഫോസിസ്, മാരുതി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹീറോ ഹോണ്ട, ബജാജ് ഓട്ടോസ്.

മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തിയില്‍ ഒക്‌ടോബര്‍ -ഡിസംബര്‍ പാദത്തില്‍ 5.31 ശതമാനം കുറവ്. സപ്തംബര്‍ ഒടുവില്‍ 7.13 ലക്ഷം രൂപയായിരുന്ന ആസ്തി ഡിസംബര്‍ അവസാനം 6,75,376.97 കോടിയായാണ് താഴ്ന്നത്. അതായത് 37,904 കോടിയുടെ ഇടിവ്.

പ്രവര്‍ത്തനം തുടങ്ങാത്തതോ അടച്ചുപൂട്ടിയതോ ആയ കമ്പനികള്‍ക്ക് പേര് നീക്കം ചെയ്യാനായി 'ഈസി എക്‌സിറ്റ് സ്‌കീം-2011' എന്ന പേരില്‍ കമ്പനികാര്യ മന്ത്രാലയം പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. ജനവരി 31 വരെയാണ് പദ്ധതിയുടെ കാലാവധി. 2010 മെയ്-ആഗസ്ത് കാലത്ത് പ്രഖ്യാപിച്ച ഈസി എക്‌സിറ്റ് സ്‌കീം-2010 പ്രകാരം പേര് നീക്കം ചെയ്യാന്‍ കഴിയാത്തവര്‍ക്ക് പുതിയ പദ്ധതി പ്രയോജനപ്പെടുത്താമെന്ന് കമ്പനി രജിസ്ട്രാര്‍ കെ.ജി. ജോസഫ് ജാക്‌സണ്‍ അറിയിച്ചു.

സത്യം കമ്പ്യൂട്ടര്‍ സര്‍വീസസിന്റെ ചെയര്‍മാനായിരുന്ന ബി. രാമലിംഗരാജു സ്ഥാപിച്ച അടിസ്ഥാന സൗകര്യ വികസന കമ്പനിയായ മെയ്റ്റാസ് ഇന്‍ഫ്രയുടെ പേര് മാറ്റം ഓഹരിയുടമകള്‍ അംഗീകരിച്ചു. ഐഎല്‍ ആന്‍ഡ് എഫ്എസ് എന്‍ജിനീയറിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയെന്നാണ് പുതിയ പേര്.

കമ്പനിയുടെ മാനേജ്‌മെന്‍റ് നിയന്ത്രണം ഐഎല്‍ ആന്‍ഡ് എഫ്എസ് ഏറ്റെടുത്തതിനെ തുടര്‍ന്നാണ് പേരുമാറ്റം. ഐഎല്‍ ആന്‍ഡ് എഫ്എസിന് പുറമെ ഐഎല്‍ ആന്‍ഡ് എഫ്എസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, സൗദി ബിന്‍ലാദിന്‍ ഗ്രൂപ്പിന്റെ ഭാഗമായ എസ്ബിജി പ്രോജക്ട്‌സ് ഇന്‍വെസ്റ്റ്‌മെന്‍റ്‌സ് എന്നിവരും പ്രമോട്ടര്‍മാരാണ്. കമ്പനിയുടെ സഹ പ്രമോട്ടറായ എസ്ബിജി പ്രോജക്ട്‌സിന് 20 ശതമാനം ഓഹരിയാണുള്ളത്.

സത്യം കമ്പ്യൂട്ടര്‍ സര്‍വീസസിലെ അക്കൗണ്ടിങ് തട്ടിപ്പ് പുറത്തു വന്നതിനെത്തുടര്‍ന്നാണ് മെയ്റ്റാസ് ഇന്‍ഫ്രയും പ്രതിസന്ധിയിലായത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ