പേജുകള്‍‌

2010, ജൂലൈ 1, വ്യാഴാഴ്‌ച

മാർക്കറ്റിൽ ഒരു കറക്ഷൻ......

ഈ രണ്ടു ദിവസങ്ങളിലെ മാർക്കറ്റ് നോക്കിയാൽ ഒരു കറക്ഷൻ അല്ലേ....... എന്ന് ആരും സംശയിയ്ക്കാം...പക്ഷേ, ഈ കഴിഞ്ഞ 10 ദിവസങ്ങളിൽ നമ്മുടെ മാർക്കറ്റ് ‘റോക്കറ്റ്’ വേഗതയിൽ ആയിരുന്നില്ലേ? അതും സത്യമല്ലേ? കൂടാതെ യു.എസിൽ 2% -ത്തോളം മാർക്കറ്റ് കറക്ഷനു സാദ്ധ്യതയിലാണത്രെ.... എന്തായാലും നമ്മുടെ മാർക്കറ്റ് ‘അത്ര കണ്ട്’ താഴെക്ക് പോകാൻ യാതൊരു സാദ്ധ്യതയുമില്ല, കാരണം നമ്മൾ ഇപ്പോഴും നമ്മുടെ ‘ട്രേഡിങ്ങ്’ ബാന്റ്റിന്റെ ഉള്ളിൽ തന്നെ ആണു. നിഫ്റ്റി 5050 എന്ന ലെവെൽ വരെ വന്നാലും, ഇപ്പൊഴത്തെ സ്തിതിയിൽ ഒരു വലിയ സെൽ ഓഫ് വരാൻ സാധ്യതകളില്ല എന്നു വിശ്വസിയ്ക്കാം.

നാസ്ഡാക്ക് വീണ്ടും മൂക്കു കുത്തുന്നുണ്ട്...1.34% വീണു.. ഇനി നാളത്തെ സിംഗപ്പൂർ നിഫ്റ്റി പേടിപ്പിച്ചില്ലെങ്കിൽ 2 ദിവസത്തെ വീഴ്ച്ചയ്ക്ക് ശേഷം നാളെ നമ്മുടെ മാർക്കറ്റ് ഒന്നു ഉയർത്തെഴുന്നെൽക്കുമായിരിക്കും..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ