MRF --> കൂടുതൽ വിശദീകരണം ആവശ്യമില്ലാത്ത കമ്പനി… മലയാളിയുടെ, മലയാള മനോരമയുടെ മാമൻ മാപ്പിള ബലൂൺ നിർമ്മാണ കമ്പനിയായി 1940 കളിൽ തുടങ്ങിയ സ്താപനം… ഇപ്പോൾ ടയർ നിർമ്മാണ രംഗത്ത് അനിർവ്വചനീയമായ ശക്തി….
ആഗസ്റ്റ് 1 മുതൽ ഇന്നു വരെയുള്ള കാലാവധിയിൽ 10 ഷെയർ വാങ്ങിയവർക്ക് കിട്ടിയ ലാഭം ഒന്നു കണക്ക് കൂട്ടാം
ഷെയർ വാങ്ങിയ്ക്കാനുള്ള “നാടൻ” കാരണങ്ങൾ:
- നല്ല പേരുള്ള കമ്പനി – വിശ്വസനീയം
- റബ്ബർ ഇറക്കുമതിയ്ക്ക് അനുവാദം വന്നു
- കേരളത്തിലെ കണക്ക് വച്ച് നോക്കിയാൽ റബ്ബറിന്റ്റെ പ്രോഡക്ഷൻ ഇപ്പോഴും കുറവാണു
- വാഹനങ്ങളുടെ പെരുപ്പം
- ജനങ്ങളുടെ വാഹന ഉപയോഗം കൂടുന്നത് കൊണ്ട് ടയർ തേയ്മാനം കൂടുമല്ലോ….(പ്രത്യേകിച്ച് നമ്മുടെ പോലത്തെ പൊട്ടി പൊളിഞ്ഞ റോഡുകളിൽ)
ചെറുകിട നിക്ഷേപകൻ ആയതുകൊണ്ട് നിക്ഷേപിയ്ക്കാൻ ഉദ്ദേശിച്ചത് 1,00,000/- മാത്രം
ആഗസ്റ്റ് 2 നു 7310/- പത്ത് ഷെയർ വാങ്ങുന്നു…(ഒരു ടെസ്റ്റ് ഡോസ്)
7310 * 10 =73100 (73500 /- കമ്മീഷനടക്കം എന്നു കൂട്ടാം)
ഇന്ന് സെപ്റ്റമ്പർ 6
ആ 10 ഷെയർ വിൽക്കുന്നു 9200/-
9200 * 10 = 92000/- (91500/- കമ്മീഷൻ എന്നിവയൊക്കെ കഴിഞ്ഞ്)
91500 – 73500 = = 18000/- രൂപ മാത്രം !!!
75000/ - രൂപയ്ക്ക് അടുത്ത് നിക്ഷേപം നടത്തി ഒരു 45 ദിവസങ്ങൾക്കുള്ളിൽ
18000/- രൂപ ലാഭം ….
അഭിപ്രായങ്ങൾ പറയൂ!!! നമ്മുടെ MRF നല്ലതല്ലേ?