പേജുകള്‍‌

മാർക്കറ്റ് സല്ലാപം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മാർക്കറ്റ് സല്ലാപം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

മാർക്കറ്റ് മോർണിങ്ങ് !

ഒരു “FRIDAY EFFECT"മാർക്കറ്റിൽ പ്രതിഫലിച്ച് തുടങ്ങി..... വിപണി ചാഞ്ചാടി ആടുകയാണു!!

ഇന്നും റിസൽട്ടുകൾക്ക് അനുസരിച്ചുള്ള നീക്കങ്ങൾ തന്നെയാകാം വിപണിയ്ക്ക് കരുത്ത് പകരുന്നത്

മാർക്കറ്റിലെ മാറ്റങ്ങൾ:

  • ഭക്ഷണ ഉത്പന്നങ്ങളുടെ സൂചിക എവിടെയാണെന്നരിയില്ല! എന്തായാലും ഭക്ഷണ സാധനങ്ങൾ ഉത്പാദിപ്പിയ്ക്കുന്ന കമ്പനികൾക്ക് നല്ല കാലം.... കുത്തനെ കയരുന്നു...പുതിയ ഉയരങ്ങളിലേയ്ക്ക്. അതുമായി ബന്ധപ്പെട്ട ചിലതിലെ മാറ്റങ്ങൾ:
  1. KRBL - above 8%
  2. Kohinoor Foods - above 8%
  3. Daavat(LT Foods) - above 5%
  4. Hind Industries - 20% freeze
  5. Venkeys - 5%
  6. Simran Farms - 1.2%
  • ബാങ്കിങ്ങ് മേഖലയിലും നല്ല മുന്നേറ്റങ്ങൾ തുടങ്ങിയിരിയ്ക്കുന്നു.
  • Kavveri telecom നു ഒരു പുതിയ കൂട്ടുകെട്ടു വന്നു എന്ന വാർത്ത വന്നതും, റിസൽട്ട് അടുത്തതും കാരണം ആകാം മുന്നേറ്റം തുടങ്ങിയിരിയ്ക്കുന്നു
  • വിജയ ബാങ്ക് റിസൽട്ട് ഇന്ന്.

2010 ഒക്‌ടോബർ 19, ചൊവ്വാഴ്ച

മാർക്കറ്റ് ന്യൂസ് @ 12 പി.എം!

ചെറിയ ചാഞ്ചാട്ടങ്ങൾ മാത്രമായി മാർക്ക്റ്റ് നിൽക്കുന്നു..

ഇന്നത്തെ ചില സംഭവങ്ങൾ:
  • വിജയ ബാങ്കിനെ F & O segment ൽ നിന്നും മാറ്റിയിരിയ്ക്കുന്നു
  • 159 വരെ താഴ്ന്ന Mundra port തിരിച്ച് കയറി തുടങ്ങി
  • Karutiri Global & Sumeet industries മുന്നേറ്റം തുടരുന്നു
  • SKS Microfinance വീണ്ടും തിരിച്ച് കയറി തുടങ്ങി
  • ബസുമതി അരി, മുതലായ ഭക്ഷണ ഉത്പന്നങ്ങളുടെ മുന്നേറ്റങ്ങൾ കുറഞ്ഞ് തൂടങ്ങി

ഇന്നത്തെ റിസൽട്ട് പുറപ്പെടുവിക്കുന്നവർ:

Acrysil
Alembic
Ayoki Merc
Bajaj Auto
Bajaj Holdings
Cadila Health
Chowgule Steam










Container Corp
Coromandel Intl
Elantas Beck
Greaves Cotton
Grenada Invest
HCL Tech
HDFC Bank










Indsil Hydro
Ingersoll Rand
Mafatlal Fin
Mangalore Chem
Mindtree
Muthoot Cap
NAVIN FLUORI










NRC
Oricon Enter
Oriental Hotels
Panasonic Ener
Panasonic Home
Polaris Soft
Religare Enter










Seax Global
Shree Digvijay
Supreme Inds
Vishal Mall

2010 ഒക്‌ടോബർ 18, തിങ്കളാഴ്‌ച

മാർക്കറ്റ് ന്യൂസ് @ 12 പി.എം!

ഇന്ന് മാർക്കറ്റ് വീണ്ടും ഒരു താഴ്ച കണ്ടു.... നിഫ്റ്റി - 58 പോയിന്റോളം.....

ഇന്നത്തെ ചില അടി പറ്റിയവർ
  1. SKS micro finance - കഷ്ടകാലം പിടിയ്ക്കാൻ നേരത്താണു ന്ന് തോന്നുന്നു കമ്പനിയിൽ ഐടി രൈദും ഒക്കെ നടന്നത്. അതു കൂടാതെ കമ്പനി MD യുടെ കുടുംബ പശ്ചാത്തലം കൂടി പുറത്ത് വന്നു എന്നും പറയുന്നു! എന്തായാലും 3 - 4 ദിവസമായി 4 -5 % താഴ്ച തുടങ്ങിയിട്ട്. ഇന്നു 6.93% അടിച്ചിറങ്ങി...1040 ആണു 52 ആഴ്ചയിലെ താഴ്ന്ന വില..ഇപ്പൊൾ 1057.30
  2. Manappuram General Finance - 4.25% വീണിരിയ്ക്കുന്നു... SKS micro സ്തിതി വരുമൊ ആവൊ!!
  3. KRBL - കയരി പോയത് ഇറങ്ങുന്നു!! 3.36 % വീണു!

അപ്രതീക്ഷിതമായി കയറുന്നവർ

  • Sumeet industries - നല്ല രിതിയിലുള്ള മുന്നേറ്റം തുടങ്ങാൻ സാധ്യത്.. അറ്റുത്ത 2 വർഷങ്ങൽക്കുള്ളിൽ എന്തായാലും 100 - 150 ലെവലിൽ എത്തുമെന്നുറപ്പിയ്ക്കാം. അത്ര കണ്ട് മാറ്റങ്ങളാൺ മാനേജ്മെണ്ട് കമ്പനിയിൽ വരുത്താൻ പോകുന്നത്.
  • Geodesic‌ ‌- വീണിടത്തു നിന്നും നല്ല രീതിയിൽ മുന്നേരുന്നുണ്ട്.. 3ജി മുഴുവനായും നറ്റപ്പിലായാൽ ചാറ്റ് ഇല്ലാതെ ജീവിക്കില്ലല്ലോ!!!!

2010 ഒക്‌ടോബർ 13, ബുധനാഴ്‌ച

ഇന്നത്തെ ഓഹരി റാലിയിൽ പങ്കെടുത്തവർ!

ഇനി 15 മിനിട്ട് മാത്രം വിപണി അവസാനിയ്ക്കാൻ. നിഫ്റ്റി - 145 പോയിന്റും, സെൻസെക്സ് - 490 പോയിന്റും കുതിച്ച് കയറി!!


പങ്കാളികളിൽ ചിലർ

  • വിജയ ബാങ്ക് - 7.5%
  • ഹിന്ദ് ഇന്റ്റസ്റ്റീസ് - 19.9%
  • കാവേരി റ്റെലികോം - 8.42%
  • കരുതിരി ഗ്ലോബൽ - 18.99%
  • അപ്പോളൊ ഹോസ്പിറ്റൽ - 10.86%
  • ION exchange - 5%
  • geodesic - 5.91%
  • DCW - 7.69%

കോള്‍ ഇന്ത്യ ഓഹരിക്ക് 225-245 രൂപ

തിങ്കളാഴ്ച ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ ആരംഭിക്കുന്ന കോള്‍ ഇന്ത്യ ഓഹരിക്ക് 225-245 രൂപ സൂചിത വില നിശ്ചയിച്ചു. ധനമന്ത്രി പ്രണബ് മുഖര്‍ജി തലവനായുള്ള മന്ത്രിതല സമിതിയാണ് വില സംബന്ധിച്ച തീരുമാനമെടുത്തത്. ഈ വിലയില്‍ 63.16 കോടി ഓഹരികളിലൂടെ കേന്ദ്ര സര്‍ക്കാരിന് 15,000 കോടി രൂപ സമാഹരിക്കാനാവും. ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒ ആയിരിക്കുമിത്.

2010 ഒക്‌ടോബർ 12, ചൊവ്വാഴ്ച

ഉത്പാദന വിവരം- IIP Data --too low

IIP Data -- August 2010 --5.6% (in july 13.66)



തീർത്തും അടി കിട്ടിയത് പോലെ ആയി..... ഒരു ചെറിയ “കറക്ഷൻ” കാത്തിരിയ്ക്കുന്ന മാർക്കറ്റിനു ഈ “തീ” ഒരു കാരണമാകുമോ ആവൊ?

2010 ഒക്‌ടോബർ 11, തിങ്കളാഴ്‌ച

സെപ്റ്റമ്മ്പർ - ക്വാർട്ടർ റിസൽട്ടുകൾ

മാർക്കറ്റിന്റെ ഗതി നിയന്ത്രിയ്ക്കാനായി അടുത്ത തുറുപ്പ് ചീട്ടിനുള്ള സമയമായി!
ക്വാർട്ടർ റിസൽട്ടുകൾ
ഇന്നു വന്നത്:

സിന്റ്റെക്സ് ലിമിറ്റഡ്: (Sintex)

Net Sales 92061.55 lacs for quarter ending on 30-SEP-2010 against Rs. 90796.53 lacs for
the quarter ending on 30-JUN-2010.


Net Profit 10011.15 lacs as on September quarter against 7884.88 lacs on June Quarter

ഇന്നത്തെ ഓഹരി വിപണിയിലെ ചില മുന്നേറ്റങ്ങൾ

മാർക്കറ്റ് 9 മണി മുതൽ പോസിറ്റീവ് ആയിരുന്നെങ്കിലും ചരിഞ്ഞ് ചരിഞ്ഞ് 6156 ൽ നിന്നു 6116 വരെ എത്തി നിൽക്കുന്നു.

ഇന്നത്തെ ചില മുന്നേറ്റങ്ങൾ-
  • ഭക്ഷണ ഉത്പാദകർ മുന്നേറുന്നു - KRBL, Kohinoor foods, LT foods, Venkeys, Simran farms....
  • ബാങ്കിങ്ങ് മേഖലയിലെ ചെറുകിട ബാങ്കുകൾ - Vijaya Bank, Dhanalakshmy bank, Andhra bank, South indian Bank........
  • രാസവളം നിർമ്മാണ കമ്പനികൾ - FACT, Nagarfert, Deepak Fert........

വരുന്നു...കൽക്കരി ഭീമൻ


കൽക്കരി മേഖലയിലെ ഭീമൻ... ഭാരതത്തിലെ പബ്ലിക്ക് മേഖലയിലെ ഭീമൻ...എല്ലാ വിശേഷണങ്ങലും ചേരുന്നതാണു... കോൾ ഇന്ത്യാ...



കോൾ ഇന്ത്യാ - മാർച്ച് 2010 ൽ പ്രസ്താവിച്ചത് 21 കോൾ ഫീൽഡിലായി, 421 കോൾ മൈനുകൾ, 8 സംസ്താനങ്ങളിലായി, 163 തുറന്ന മൈനുകളും, 273 ഭൂഗർഭ മൈനുകളും, 35 എണ്ണം രണ്ടും ചേർന്നതും എന്നിങ്ങനെയുള്ള ഒരു “കൊച്ച് കമ്പനി”!



ഒക്റ്റോബർ-18 നു IPO വരുന്നു. വില വിവരം (ഊഹാപോഹത്തിൽ!) 265-275 ആണത്രെ.. സാധാരണ ഉള്ള 3 ദിവസത്തിനു പകരം ‘ഭീമൻ ആയതു കൊണ്ടാവും’ 4 ദിവസമുണ്ട് സമയം!



ഗവണ്മെണ്ട് 12000 - 15000 കോടി ആണു ഈ ഷെയർ ഇറക്കുന്നതു കൊണ്ട് പ്രതീക്ഷിക്കുന്നത്..!



ഇതിനു മുൻപേ വന്ന ഇതു പോലത്തെ ഒരു ഭീമനായിരുന്നു 2008 ലെ അനിൽ അംബാനിയുടെ റിലയൻസ് പവർ(11,500 കോടി രൂപ മാത്രം!)


എന്തായാലും ഒന്ന് തീർച്ച ഇത് IPO ഇറക്കലിൽ ഒരു മഹാ മഹം ആയിരിയ്ക്കും...കൂടാതെ ഈ ചെറിയ വില ആയതിനാൽ ലിസ്റ്റ് ചെയ്യുന്ന ദിവസം നല്ലൊരു മുന്നേറ്റം തന്നെ നടത്താൻ സാധ്യത കൂടുതലാണു..

2010 ഒക്‌ടോബർ 6, ബുധനാഴ്‌ച

മാർക്കറ്റ് ന്യൂസ് @ 10 പി.എം!


Mundra Port - നല്ല ഒരു നിക്ഷേപ സാധ്യത



നല്ല ഒരു നിഷേപം നടത്താവുന്നതാണു... സ്പ്ലിറ്റ് വന്ന് 158 ലെവലിൽ നിന്നും ഉയർന്നു തുടങ്ങിയതേ ഉള്ളൂ! കൂടാതെ ആസ്ട്രേലിയയിലെ ബ്രിസ്ബൺ പോർട്ടിനു ഇവരുടെ ബിഡും എത്തിയിട്ടുണ്ട്.


2010 സെപ്റ്റംബർ 22, ബുധനാഴ്‌ച

‘സത്യം‘ - ഒരു മുഴു നീള റിപ്പൊർട്ട്

പ്രമുഖ ഐടി കമ്പനിയായ സത്യം കമ്പ്യൂട്ടേഴ്‌സിന്റെ (ഇപ്പോള്‍ മഹീന്ദ്ര സത്യം) 2008-09, 2009-10 സാമ്പത്തിക വര്‍ഷങ്ങളിലേക്കുള്ള പ്രവര്‍ത്തനഫലങ്ങള്‍ സപ്തംബര്‍ 29ന് പുറത്തുവിടും. കമ്പനിയുടെ ഓഹരി വില ബുധനാഴ്ച 12 ശതമാനത്തിലേറെ ഉയര്‍ന്ന് 107.75 രൂപയിലെത്തി. ചൊവ്വാഴ്ച നാല് ശതമാനത്തിലേറെ ഉയര്‍ന്നിരുന്നു.

സ്ഥാപകനായ ബി. രാമലിംഗ രാജു നടത്തിയ 7000 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ സത്യം കമ്പ്യൂട്ടേഴ്‌സിനെ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് രക്ഷിക്കുകയാണ്. കമ്പനിയെ പിന്നീട് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ഏറ്റെടുത്തു.

പ്രവര്‍ത്തന ഫലം പുറത്തുവരുന്നതോടെ കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വ്യക്തമായ രൂപം ലഭിക്കും. ഇത് പുറത്തുവിടാനുള്ള സമയപരിധി നിരവധി തവണ നീട്ടിയിരുന്നു.


പ്രവര്‍ത്തന ഫലം പുറത്തുവിടുന്നതോടൊപ്പം കമ്പനിയെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പിന് കീഴിലുള്ള ഐടി കമ്പനിയായ ടെക് മഹീന്ദ്രയില്‍ ലയിപ്പിക്കുന്നതിനായുള്ള രൂപരേഖയും തയ്യാറാക്കും. ഇതോടെ സത്യത്തിന്റെ ആസ്ഥാനം ഹൈദരാബാദില്‍ നിന്ന് മാറ്റും.


2008 ഡിസംബര്‍ 31ന് അവസാനിച്ച പാദം മുതല്‍ 2010 മാര്‍ച്ചില്‍ അവസാനിച്ച പാദം വരെയുള്ള പ്രര്‍ത്തനഫലം പുറത്തുവിടാന്‍ കമ്പനി ലോ ബോര്‍ഡ് സമയപരിധി നീട്ടിക്കൊടുത്തിരുന്നു. പ്രമോട്ടര്‍മാര്‍ ഏതാനും വര്‍ഷങ്ങളായി കണക്കില്‍ ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പ്രവര്‍ത്തന റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കമ്പനിക്ക് സമയം അനുവദിച്ചത്.


2008-09, 2008-10 സാമ്പത്തിക വര്‍ഷങ്ങളിലെ പ്രവര്‍ത്തനഫലങ്ങള്‍ക്ക് പുറമെ, നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ പ്രവര്‍ത്തന ഫലവും പുറത്തുവിട്ടേക്കും.


മൂന്ന് മാസത്തിനുള്ളില്‍ ഓഹരി ഉടമകളുടെ വാര്‍ഷിക പൊതുയോഗം നടത്താനും കമ്പനി ലോ ബോര്‍ഡ് സത്യത്തിന് അനുമതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ വാര്‍ഷിക പൊതുയോഗം നടന്നിരുന്നില്ല. ഓഹരി ഉടമകളുടെ അംഗീകാരത്തോടെ ബാലന്‍സ് ഷീറ്റുകളും മറ്റും രേഖകളും രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് സമര്‍പ്പിക്കും.


2008-09 വര്‍ഷം വരെയുള്ള കണക്കുകള്‍ പുന:പരിശോധിച്ചുള്ള റിപ്പോര്‍ട്ടും കമ്പനി പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


(കടപ്പാട്: മാതൃഭൂമി പത്രം)

മാർക്കറ്റിൽ ഒരു കറക്ഷൻ......ന്ന് നോം പറയയും..ല്ലേ.!!

മാർക്കറ്റിൽ ഒരു കറക്ഷൻ “എന്ന് പറയാം” ന്ന് മാത്രം! കാരണം ഇത് അനിവാര്യമാണു!! ഇത്രയും ദിവസത്തെ ഉയർച്ചയ്ക്ക് ശേഷം എല്ലാവരും പ്രതീക്ഷിച്ചിരുന്ന രീതിയിൽ തന്നെ ഒരു “ചെറിയ ഇറക്കം”....അത്രയാണു തോന്നുന്നുള്ളൂ!! കാരണം...


5600 മുതലുള്ള ഈ കാളയോട്ടത്തിൽ Foreign Inst Inv ആണല്ലോ ചുക്കാൻ പിടിച്ചിരുന്നത്... domes. & retail INV. മുഴുവൻ കണ്ണും നട്ടിരുന്നു.... നമ്മൾക്കും ഒന്ന് “ENTER" ചെയ്യണമെങ്കിൽ ഒരു പിടുത്തം കിട്ടേണ്ടേ?? മാത്രമല്ല ഒരു എല്ലാവരുടേയും സംശയം 2008 ൽ നടന്നതു പോലെ ഒറ്റയടിയ്ക്ക് ഇത് ഇറങ്ങി പോരുമോ? എന്നാ‍ണല്ലോ!!! എനിയ്ക്ക് തോന്നുന്നത് 2008 ൽ സത്യം പറഞ്ഞാൽ BEAR Market ആയിരുന്നു... ഇപ്പോൾ ഈ 2 വർഷത്തോളം ഇറങ്ങി... ഇറങ്ങി.. ഇറങ്ങി പിന്നെ എല്ലാ പ്രശ്നങ്ങളും തീർത്ത് ഒരു കയറ്റം തുടങ്ങുന്നെ ഉള്ളു... ബുൾ മാർക്കറ്റ് തുടങ്ങിയാൽ കയറും.... പിന്നേം കയറും... പിന്നെ ഒന്നിറങ്ങി ആയാസമൊക്കെ മാറ്റി പിന്നെ കയറി തുടങ്ങും....



So we can expect a good BULL run in the 2-3 years .... in this bull rally, each hike will be consolidated....



അതു കൊണ്ട് ഈ ഇറക്കങ്ങളൊക്കെ ഒരു BOOST കഴിയ്ക്കാനും മറ്റുമുള്ള നിൽ‌പ്പ് മാത്രമായി എടുക്കാവുന്നതാണു.....

‘സത്യം‘ - ത്തിനും ശാപമോക്ഷം..... പുനർജനി നൂഴ്ന്നു ന്ന് തോന്നുന്നു!!


രണ്ടക്കത്തിലുള്ള സ്തിതിയിൽ നിന്നും ഒരു ചെറിയ “ സ്താനക്കയറ്റം” കിട്ടി എന്നു തോന്നുന്നു.... സി.എൻ.ബി.സി ക്കാരുടെ അഭിപ്രായത്തിൽ ഈ പോക്ക് പോയാൽ ൽ ൽ ൽ ൽ ... സത്യം 123.30/- എന്ന ലെവൽ വിട്ടും കയറാൻ സാധ്യത ഉണ്ടത്രെ...

എന്തായാലും ഒരു കാര്യം ഉറപ്പിയ്ക്കാവുന്നതാണു,,,,, ഫണ്ടമെന്റലി ഉറപ്പുള്ള ഒരു കമ്പ്നിയ്ക്ക് “വലിയ ചൊവ്വാ” ദോഷം ഒന്നും ഇല്ലെങ്കിൽ കുറച്ച് താഴെ നിന്നും വാങ്ങിയാൽ നല്ലൊരു മെച്ചം നിക്ഷേപകനു നൽകാൻ കഴിയും.....

വരുന്നു...വാ ബാഗ് എന്ന ഭീമനും!!!

VA TECH WABAG LIMITED IPO

Issue Open:

September 22, 2010

Issue close:

September 27, 2010

Price Band:

Rs. 1230 - Rs. 1310 Per Equity Share

Minimum Bid Size:

5 Equity Shares

Face Value:

Rs. 5 Per Equity Share

Issue Type:

100% Book Building

Maximum Subscription
Amount for Retail Investor:

Rs. 100000


Incorporated in 1996, VA Tech Wabag is one of the world’s leading companies in the water treatment field. WABAG is multinational player provides turn-key solutions for water and waste water treatment to municipal and industrial users.

Wabag has market presence in India, the Middle East, North Africa, Central and Eastern Europe, China and South East Asia.

IPO Grading / Rating:

ICRA has assigned an IPO Grade 4 to VA Tech Wabag Limited IPO.

This means as per ICRA, company has 'Above Average Fundamentals

2010 സെപ്റ്റംബർ 21, ചൊവ്വാഴ്ച

രമേഷ് ധമാനി - പറയുന്നു...


രമേഷ് ധമാനി - പറയുന്നത് ഈ അവസരത്തിലും പുതിയ നിഷെപകർക്ക് വരാവുന്നതാണെന്നും, കൂടാതെ ഇപ്പോഴത്തെ അവസ്തയിൽ മാർക്കറ്റ് 21200 എന്ന ലെവൽ വരെ എത്താൻ സാധ്യത എന്ന്...

2010 സെപ്റ്റംബർ 15, ബുധനാഴ്‌ച

മാർക്കറ്റിൽ ബോണസിന്റെയും ഷെയർ സ്പ്ലിറ്റുകളുടെ പ്രളയം!


BONUS / SPLIT: ചെറുകിട നിക്ഷേപകരെ സഹായിയ്ക്കാൻ (ആ പേരിലുമാവാം!!)

ഓഗസ്റ്റ് 1 മുതൽ നോക്കുകയാണെങ്കിൽ 33 കമ്പനികൾ ഇതിനോടകം ഷെയറുകളെ BONUS / SPLIT ചെയ്തു കഴിഞ്ഞു! അതിലെ പ്രമുഖരാണൂ:


  • കൊടക് മഹീന്ദ്രാ ബാങ്ക്
  • ബജാജ് ഓട്ടോ
  • ഡാബർ
  • ടി.വി.എസ് മോട്ടോർ
  • ബ്രിട്ടാനിയ ഇന്ഡസ്റ്റ്രി
  • അപ്പോളോ ഹോസ്പിറ്റൽ.......

താമസിയാതെ ONGC യും വരുന്നുണ്ടത്രെ!