പേജുകള്‍‌

2010, ഒക്‌ടോബർ 11, തിങ്കളാഴ്‌ച

വരുന്നു...കൽക്കരി ഭീമൻ


കൽക്കരി മേഖലയിലെ ഭീമൻ... ഭാരതത്തിലെ പബ്ലിക്ക് മേഖലയിലെ ഭീമൻ...എല്ലാ വിശേഷണങ്ങലും ചേരുന്നതാണു... കോൾ ഇന്ത്യാ...



കോൾ ഇന്ത്യാ - മാർച്ച് 2010 ൽ പ്രസ്താവിച്ചത് 21 കോൾ ഫീൽഡിലായി, 421 കോൾ മൈനുകൾ, 8 സംസ്താനങ്ങളിലായി, 163 തുറന്ന മൈനുകളും, 273 ഭൂഗർഭ മൈനുകളും, 35 എണ്ണം രണ്ടും ചേർന്നതും എന്നിങ്ങനെയുള്ള ഒരു “കൊച്ച് കമ്പനി”!



ഒക്റ്റോബർ-18 നു IPO വരുന്നു. വില വിവരം (ഊഹാപോഹത്തിൽ!) 265-275 ആണത്രെ.. സാധാരണ ഉള്ള 3 ദിവസത്തിനു പകരം ‘ഭീമൻ ആയതു കൊണ്ടാവും’ 4 ദിവസമുണ്ട് സമയം!



ഗവണ്മെണ്ട് 12000 - 15000 കോടി ആണു ഈ ഷെയർ ഇറക്കുന്നതു കൊണ്ട് പ്രതീക്ഷിക്കുന്നത്..!



ഇതിനു മുൻപേ വന്ന ഇതു പോലത്തെ ഒരു ഭീമനായിരുന്നു 2008 ലെ അനിൽ അംബാനിയുടെ റിലയൻസ് പവർ(11,500 കോടി രൂപ മാത്രം!)


എന്തായാലും ഒന്ന് തീർച്ച ഇത് IPO ഇറക്കലിൽ ഒരു മഹാ മഹം ആയിരിയ്ക്കും...കൂടാതെ ഈ ചെറിയ വില ആയതിനാൽ ലിസ്റ്റ് ചെയ്യുന്ന ദിവസം നല്ലൊരു മുന്നേറ്റം തന്നെ നടത്താൻ സാധ്യത കൂടുതലാണു..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ