2010, ഒക്‌ടോബർ 13, ബുധനാഴ്‌ച
വിപണി തുറക്കും മുമ്പേ ഓര്‍ഡറിടാന്‍ തിങ്കളാഴ്ച മുതല്‍ സൗകര്യം
സ്റ്റോക് എക്‌സ്‌ചേഞ്ചുകള്‍ തുറക്കും മുമ്പേ ഓഹരികള്‍ക്ക് ഓര്‍ഡറിടാനുള്ള സൗകര്യം അടുത്ത തിങ്കളാഴ്ച മുതല്‍ നിലവില്‍ വരുന്നു. വിലനിലവാരത്തിലെ വന്‍ ചാഞ്ചാട്ടം ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഈ പരിഷ്‌കാരം. ഇതിനായി നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ചും ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചും തിങ്കളാഴ്ച മുതല്‍ 15 മിനുട്ട് സമയം അനുവദിക്കും.
30 സെന്‍സെക്‌സ് അധിഷ്ഠിത ഓഹരികളിലും 50 നിഫ്റ്റി ഓഹരികളിലുമായിരിക്കും ഈ സൗകര്യം തുടക്കത്തില്‍ ലഭ്യമാവുക. ക്രമേണ മറ്റ് ഓഹരികളിലേയ്ക്കും വ്യാപിപ്പിക്കും. ഇതനുസരിച്ച് രാവിലെ 9 മണി മുതല്‍ 9.15 വരെയുള്ള പ്രീ ഓപ്പണിങ് സെഷനില്‍ വാങ്ങാനും വില്‍ക്കാനുമുള്ള ഓര്‍ഡറുകള്‍ ഇടാനാവും. 9.15-നായിരിക്കും വ്യാപാരത്തിന് തുടക്കം കുറിക്കുക. ഈയൊരു സമ്പ്രദായം അന്താരാഷ്ട്ര എക്‌സ്‌ചേഞ്ചുകളില്‍ നിലവിലുണ്ടെന്ന് നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
ഇക്കഴിഞ്ഞ ജനവരിയിലാണ് ഇന്ത്യയില്‍ ഓഹരിവ്യാപാര സമയം രാവിലെ 9.55-ല്‍ നിന്ന് 9 മണിയാക്കി മാറ്റിയത്. ഇന്ത്യന്‍ ഓഹരികളില്‍ വിദേശ നിക്ഷേപകര്‍ക്കുള്ള താത്പര്യം കണക്കിലെടുത്തായിരുന്നു ഈ സമയമാറ്റം.
ഓഹരിവിലയില്‍ തുടക്കത്തിലുള്ള വന്‍ വ്യതിയാനം ഒഴിവാക്കാന്‍ പ്രീ ഓപ്പണിങ് സെഷന്‍ സഹായിക്കുമെന്ന് ബോംബെ എക്‌സ്‌ചേഞ്ചിന്റെ പ്രൊഡക്ട് സ്ട്രാറ്റജി മേധാവി സായി ശ്രീനിവാസന്‍ പറഞ്ഞു.
report: mathrubhumi daily
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ