കോൾ ഇന്ത്യ - ലിസ്റ്റ് ചെയ്തത് 291/- നു ...ഈ സമയമായപ്പൊഴെയ്ക്കും 32% ഉയർന്നു 324/- രൂപയിൽ എത്തി നില്ലുന്നു
Coal india എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Coal india എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2010 നവംബർ 4, വ്യാഴാഴ്‌ച
2010 ഒക്‌ടോബർ 13, ബുധനാഴ്‌ച
കോള്‍ ഇന്ത്യ ഓഹരിക്ക് 225-245 രൂപ
തിങ്കളാഴ്ച ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ ആരംഭിക്കുന്ന കോള്‍ ഇന്ത്യ ഓഹരിക്ക് 225-245 രൂപ സൂചിത വില നിശ്ചയിച്ചു. ധനമന്ത്രി പ്രണബ് മുഖര്‍ജി തലവനായുള്ള മന്ത്രിതല സമിതിയാണ് വില സംബന്ധിച്ച തീരുമാനമെടുത്തത്. ഈ വിലയില്‍ 63.16 കോടി ഓഹരികളിലൂടെ കേന്ദ്ര സര്‍ക്കാരിന് 15,000 കോടി രൂപ സമാഹരിക്കാനാവും. ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒ ആയിരിക്കുമിത്.
2010 ഒക്‌ടോബർ 11, തിങ്കളാഴ്‌ച
വരുന്നു...കൽക്കരി ഭീമൻ
കൽക്കരി മേഖലയിലെ ഭീമൻ... ഭാരതത്തിലെ പബ്ലിക്ക് മേഖലയിലെ ഭീമൻ...എല്ലാ വിശേഷണങ്ങലും ചേരുന്നതാണു... കോൾ ഇന്ത്യാ...
കോൾ ഇന്ത്യാ - മാർച്ച് 2010 ൽ പ്രസ്താവിച്ചത് 21 കോൾ ഫീൽഡിലായി, 421 കോൾ മൈനുകൾ, 8 സംസ്താനങ്ങളിലായി, 163 തുറന്ന മൈനുകളും, 273 ഭൂഗർഭ മൈനുകളും, 35 എണ്ണം രണ്ടും ചേർന്നതും എന്നിങ്ങനെയുള്ള ഒരു “കൊച്ച് കമ്പനി”!
ഒക്റ്റോബർ-18 നു IPO വരുന്നു. വില വിവരം (ഊഹാപോഹത്തിൽ!) 265-275 ആണത്രെ.. സാധാരണ ഉള്ള 3 ദിവസത്തിനു പകരം ‘ഭീമൻ ആയതു കൊണ്ടാവും’ 4 ദിവസമുണ്ട് സമയം!
ഗവണ്മെണ്ട് 12000 - 15000 കോടി ആണു ഈ ഷെയർ ഇറക്കുന്നതു കൊണ്ട് പ്രതീക്ഷിക്കുന്നത്..!
ഇതിനു മുൻപേ വന്ന ഇതു പോലത്തെ ഒരു ഭീമനായിരുന്നു 2008 ലെ അനിൽ അംബാനിയുടെ റിലയൻസ് പവർ(11,500 കോടി രൂപ മാത്രം!)
എന്തായാലും ഒന്ന് തീർച്ച ഇത് IPO ഇറക്കലിൽ ഒരു മഹാ മഹം ആയിരിയ്ക്കും...കൂടാതെ ഈ ചെറിയ വില ആയതിനാൽ ലിസ്റ്റ് ചെയ്യുന്ന ദിവസം നല്ലൊരു മുന്നേറ്റം തന്നെ നടത്താൻ സാധ്യത കൂടുതലാണു..
ലേബലുകള്‍:
മാർക്കറ്റ് സല്ലാപം,
Coal india
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)