പേജുകള്‍‌

2010 സെപ്റ്റംബർ 13, തിങ്കളാഴ്‌ച

നിഫ്റ്റി @ 5700 നു മുകളിൽ


അങ്ങനെ നിഫ്റ്റി @ 5700 നു മുകളിലും എത്തി... ബാങ്കിങ്ങ് മേഖല നല്ല രീതിയിൽ മുന്നേറ്റം കാഴ്ച വയ്ക്കുന്നുണ്ട്. “ലാർജ് കാപ്” ഓഹരികളിൽ നല്ല മുന്നേറ്റം നടക്കുന്നുണ്ട്. ഇന്നത്തെ രീതിയിലുള്ള മുന്നേറ്റങ്ങൾ കുറച്ച് ദിവസം നില നിൽക്കാൻ സാധ്യത.








നല്ല മുന്നേറ്റം കാഴ്ച വയ്ക്കുന്ന ചില ഓഹരികൾ:

  • എ.സി.സി
  • എസ്.ബി.ഐ
  • ICICI ബാങ്ക്
  • കാനറ ബാങ്ക്

2010 സെപ്റ്റംബർ 7, ചൊവ്വാഴ്ച

2010 സെപ്റ്റംബർ 6, തിങ്കളാഴ്‌ച

പോസ്റ്റൽ ഡിപ്പാർട്ട്മെന്റും വരുന്നു...ബാങ്കിങ്ങ് മേഖലയിലേയ്ക്ക്

1000 കോടിയിലധികം നിക്ഷേപ തന്ത്രങ്ങളുമായി വരുന്നു നമ്മുടെ സ്വന്തം ‘പോസ്റ്റ് മാനും’/പോസ്റ്റ് ഓഫീസും ‘ബാങ്കർ’ ആയി!!

MRF – ടയർ കമ്പനികളിൽ നമ്പർ -1 – ഒരു മാസത്തെ നിക്ഷേപ ലാഭം!


MRF --> കൂടുതൽ വിശദീകരണം ആവശ്യമില്ലാത്ത കമ്പനി മലയാളിയുടെ, മലയാള മനോരമയുടെ മാമൻ മാപ്പിള ബലൂൺ നിർമ്മാണ കമ്പനിയായി 1940 കളിൽ തുടങ്ങിയ സ്താപനം ഇപ്പോൾ ടയർ നിർമ്മാണ രംഗത്ത് അനിർവ്വചനീയമാ‍യ ശക്തി.



ആഗസ്റ്റ് 1 മുതൽ ഇന്നു വരെയുള്ള കാലാവധിയിൽ 10 ഷെയർ വാങ്ങിയവർക്ക് കിട്ടിയ ലാഭം ഒന്നു കണക്ക് കൂട്ടാം

ഷെയർ വാങ്ങിയ്ക്കാനുള്ള “നാടൻ” കാരണങ്ങൾ:

  • നല്ല പേരുള്ള കമ്പനി – വിശ്വസനീയം
  • റബ്ബർ ഇറക്കുമതിയ്ക്ക് അനുവാദം വന്നു
  • കേരളത്തിലെ കണക്ക് വച്ച് നോക്കിയാൽ റബ്ബറിന്റ്റെ പ്രോഡക്ഷൻ ഇപ്പോഴും കുറവാണു
  • വാഹനങ്ങളുടെ പെരുപ്പം
  • ജനങ്ങളുടെ വാഹന ഉപയോഗം കൂടുന്നത് കൊണ്ട് ടയർ തേയ്മാനം കൂടുമല്ലോ.(പ്രത്യേകിച്ച് നമ്മുടെ പോലത്തെ പൊട്ടി പൊളിഞ്ഞ റോഡുകളിൽ)

ചെറുകിട നിക്ഷേപകൻ ആയതുകൊണ്ട് നിക്ഷേപിയ്ക്കാൻ ഉദ്ദേശിച്ചത് 1,00,000/- മാത്രം


ആഗസ്റ്റ് 2 നു 7310/- പത്ത് ഷെയർ വാങ്ങുന്നു(ഒരു ടെസ്റ്റ് ഡോസ്)


7310 * 10 =73100 (73500 /- കമ്മീഷനടക്കം എന്നു കൂട്ടാം)



ഇന്ന് സെപ്റ്റമ്പർ 6


ആ 10 ഷെയർ വിൽക്കുന്നു 9200/-


9200 * 10 = 92000/- (91500/- കമ്മീഷൻ എന്നിവയൊക്കെ കഴിഞ്ഞ്)


91500 – 73500 = = 18000/- രൂപ മാത്രം !!!


75000/ - രൂപയ്ക്ക് അടുത്ത് നിക്ഷേപം നടത്തി ഒരു 45 ദിവസങ്ങൾക്കുള്ളിൽ

18000/- രൂപ ലാഭം .



അഭിപ്രായങ്ങൾ പറയൂ!!! നമ്മുടെ MRF നല്ലതല്ലേ?

സിമ്രാൻ ഫാംസ് - മുന്നേറ്റം തുടരുന്നു

സിമ്രാൻ ഫാംസ് -
3 - 4 ദിവസമായി 5% ത്തോളം അപ്പർ ഫ്രീസ് ആണു. നല്ല രീതിയിലുള്ള മുന്നേറ്റം കാഴ്ച വയ്ക്കുന്നുണ്ട്

2010 സെപ്റ്റംബർ 3, വെള്ളിയാഴ്‌ച

വളരെ നല്ല ഭാവി ഉള്ള ഒരു സെക്റ്റർ .......



ളരെ നല്ല ഭാവി ഉള്ള ഒരു സെക്റ്റർ ആണ്

ഹാച്ചറി – പോൾട്രി – ലൈവ്സ്റ്റോക്

ഈ മേഖലയിൽ ഉള്ള ചില കമ്പനികളെ പരിചയപ്പെടാം

  • വെങ്കീസ് ഇന്ത്യാ ലിമിറ്റഡ്
  • സിമ്രാൻ ഫാംസ്
  • എസ്. കെ. എമ് എഗ്ഗ് പ്രോഡ്ക്റ്റ്സ്

ഓരോന്നിനെയും വിശദമായി പരിശോധിയ്ക്കാം

* വെങ്കീസ് ഇന്ത്യാ ലിമിറ്റഡ്

ISIN No INE398A01010

52Week High 778 52Week Low 138

Book Value 220.02 Face Value 10.00

BSE Code 523261 NSE Code VENKEYS

EPS 57.83 P/E 12.59

P/BV 3.31 Div Yield 0.55

Market Cap. 683.71

ഇതൊരു വി. എച്ച്( വെങ്കിടെശ്വര ഹാച്ചറീസ്) ഗ്രൂപ്പ് സംരംഭമാണു. ഇതിൽ മുഴുവനായും പോൾട്രി അനുബന്ധ സംരംഭങ്ങളാണു. ഈ കമ്പനിയുടെ ആരംഭം 1998 ൽ ആയിരുന്നു. ഇവരുടെ പ്രധാനപ്പെട്ട ഉത്പന്നങ്ങളാണ്:

Ø അനിമൽ ഹെൽത്ത് പ്രോഡക്റ്റ്സ്

Ø പെല്ലറ്റ് ഫീഡ്സ്

Ø പ്രോസസ്സ്ഡ് കോഴി ഇറച്ചിയുടെ വിഭവങ്ങൾ

Ø സോൾവന്റ് ഓയിൽ എക്സ്ട്രാക്ഷൻ

Ø Specific Pathogen Free Eggs








വി. ഐ. എൽ വൈവിധ്യവൽക്കരണത്തിലൂടെ മനുഷ്യർക്കുള്ള ആരോഗ്യ പ്രദമാ‍യ ഭക്ഷണത്തിനു പുറമേ, മൃഗങ്ങൾക്കുള്ള ഭക്ഷണ (pet food), വും അനുബന്ധ ഗുണമേന്മയേറിയ ഉത്പന്നങ്ങളും പുറത്തിറക്കിയിട്ടുണ്ട്

1999 – 2000 വർഷത്തിലെ ഫോബ്സ് മാഗസീന്റെ 100 കമ്പനികളിൽ 67 മത് (67th 100 best global small

companies) ആയി വി. ഐ.

എൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.



കഴിഞ്ഞ 52 ആഴ്ചയിലെ ഗ്രാഫ് ആണു മുകളിലുള്ളത്

ഷെയറിന്റെ നിലവിലുള്ള അവസ്ത:



ഈ കമ്പനി നിലവിൽ പ്രസിദ്ധരായ ഡോമിനോസ്, കെ.എഫ്.സി, മക് ഡൊണാൾഡ്സ്, പിസ ഹട്, (Domino's, KFC, McDonald’s, Pizza Hut, major five star hotels and flight kitchens) തൂടങ്ങിയവർക്കെല്ലാം ഉത്പന്നങ്ങൾ എത്തിയ്ക്കുന്നുണ്ട്. ഇതുകൊണെല്ലാം ഭാവിയിൽ ഈ കമ്പനിയ്ക്ക് നല്ലൊരു ഉയർന്ന ഭാവി കാണുന്നുണ്ട്.


(തുടരുന്നു........)


2010 സെപ്റ്റംബർ 1, ബുധനാഴ്‌ച

ഫോർട്ടിസ് ഹെൽത്ത് കെയർ - സിംഗപ്പൂർ വിപണിയിൽ ലിസ്റ്റ് ചെയ്യാൻ പോകുന്നു



ഫോർട്ടിസ് വിപുലീകരണത്തിന്റെ ഭാഗമായി സിംഗപ്പൂർ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാൻ ശ്രമിയ്ക്കുന്നതായി ഗ്രൂപ്പ് ചെയർമാൻ മല്വീന്ദർ സിംഗ് അറിയിച്ചു