നമ്മുടെ ചർച്ചകൾക്ക് ഇനി വിരാമമാക്കാം..
ഇപ്പോഴുള്ളതും ഇനി വരാനുള്ളതുമായ ജല ദൌർലഭ്യം എങ്ങനെ ഒഴിവാക്കാം എന്നു കണ്ടു പിടിക്കാം..
ഇന്നുകളിൽ നാം ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഉപയോഗ ക്രമങ്ങൾ താഴെ കാണും വിധം നമുക്ക് ചിത്രീകരിക്കാം. . അതിൽ നോക്കുമ്പോൾ ഓരോ ഉപയോഗവും ശ്രദ്ധിക്കുമല്ലോ.
.
മേൽ ഡയഗ്രത്തിൽ നിന്നും മനസ്സിലാക്കാവുന്നത്
- 67% ഉപയോഗം വരുന്നത് കൃഷി സംബ്ന്ധ ആവശ്യങ്ങൾക്കാണു.
- 9% വീട്ടാവശ്യങ്ങൾക്ക്
- 8% വിതരണം എന്നുദ്ദേശിക്കുന്നതിലും വീട്ടാവ്ശ്യം വരുന്നല്ലോ!
- 7% വിദ്യുച്ച്ക്തി, ഗ്യാസ് തുടങ്ങിയവക്ക്
- ബാക്കി 9% പല ആവശ്യങ്ങൾ എന്നു കണക്കാക്കാം.
---------------------------------------------- -----------------------------------------------
ഇനി ഓഹരിയിലേക്ക് തിരിച്ചെത്താം!
നമ്മുടെ ചിന്തയെ ഒരു രീതിയിലേക്ക് തിരിക്കാം.. പൊതുവായി പറഞ്ഞാൽ ഈ ജലത്തിന്റെ അമിത ഉപയോഗം( ദുർവിനിയോഗം) എങ്ങനെ കുറക്കാം എന്ന് ചിന്തിച്ചാൽ 2 ഗുണമുണ്ട്...!!!
- ഉപയോഗം കുറക്കാനുള്ള വഴി കിട്ടും... (ഭാവി ജീവിതം ഭാസുരമാക്കാൻ....)
- ഈ സാങ്കേതിക വിദ്യ നൽകുന്ന കമ്പനികൾ കണ്ടെത്തി നിക്ഷേപിക്കാം.. (ഭരണി നിറയെ ഉപ്പുമാങ്ങാ!!!!)
അങ്ങനെ നമ്മുടെ വഴി എത്തി....
ഇനി അന്വേഷണം ‘ആ’ കമ്പനികളിലേക്കാണു.... എല്ലാവർക്കും സഹകരിക്കാം......
-------------------------------------------------------- ----------------------------------
ഈ ഒരു ദുർവിധി ഉണ്ടാവാതിരിക്കട്ടെ!!