പേജുകള്‍‌

2010 ജൂലൈ 7, ബുധനാഴ്‌ച

ആഷിഷ് ചുഗ്ഗിന്റെ ജൂലയ് റെക്കമെന്റേഷൻ

“Hidden Gems" ന്റെ ഉപജ്ഞാതാവ് ആഷിഷ് ചുഗ്ഗ്, ഈ മാസം പറഞ്ഞ ഓഹരികൾ:

  1. നോയിഡ റ്റോൾ ബ്രിഡ്ജ്
  2. ഫസ്റ്റ് ലീസിംഗ്

കൂടുതൽ

2010 ജൂലൈ 5, തിങ്കളാഴ്‌ച

RNRL <<>> R~Power മെർജിങ്ങ് 90....

RNRL ഷെയർ ഉടമകൾക്ക് 4നു 1 എന്ന അനുപാതത്തിലായിരിയ്ക്കും R~Power ന്റെ ഷെയർ ലഭിയ്ക്കുക. മെർജിങ്ങ് പുർണ്ണമായും 90 ദിവസങ്ങൾ കൊണ്ടേ നടക്കൂ.

RNRL <<>> R~Power

RNRL <<>> R~Power പുതിയ കൂട്ടുകെട്ടിന്റെ മാറ്റങ്ങൾ വിപണിയിൽ പ്രതിഫലിക്കുന്നു. 4:1 എന്ന അനുപാതത്തിന്റെ തുടർ ചലനം ആണു ഇന്നത്തെ RNRL ന്റെ വീഴ്ചയ്ക്ക് കാരണം. പക്ഷെ, ഇതൊരു നല്ല ‘വാങ്ങൽ’ സമയമായും കാണാം.

R~Power ന്റെ പുതിയ ലെവൽ 190 - 195 ലെക്കാണു സാദ്ധ്യത.

2010 ജൂലൈ 4, ഞായറാഴ്‌ച

“ചേട്ടനും അനിയനും” വീണ്ടും ഒന്നിക്കുന്നു! RNRL - R~POWER


അങ്ങനെ “ചേട്ടനും അനിയനും” വീണ്ടും ഒന്നു ചേരാൻ തീരുമാനമായി! വിശ്വ വിഖ്യാത ഉടക്കുകൾ മാറ്റി വച്ച് RNRL - R~POWER ഒന്നിച്ച് പ്രവർത്തിക്കുവാൻ തീരുമാനമായി. 4 : 1 എന്ന ഷെയർ അനുപാത്തോടെ.

നല്ല സമയം ആണു അംബാനി മക്കൾക്ക് എന്നു പറയാതെ വയ്യ, കാരണം റിലയൻസ് പെട്രോളിയത്തിന്റെ അടച്ച് പൂട്ടിയ ഔട്ട് ലെറ്റുകൾ തുറക്കാനുള്ള ഒരു വഴി കേന്ദ്ര ഗവ: തന്നെ കാണിച്ച് കൊടുത്തിട്ടുണ്ടല്ലോ! ഇനി ഇവർക്കും സ്വന്തമായി വില നിശ്ച്ചയിയ്ക്കാനുള്ള ഒരു യോഗം വന്നു ചേർന്നല്ലോ!

തുടർന്ന് മാർക്കറ്റിൽ ഒരു വീഴ്ച വന്നാൽ RNRL - R~POWER ഷെയറൂകൾ വാങ്ങി വച്ചാൽ സമീപ ഭാവിയിൽ തന്നെ നല്ല ഒരു മാർജിൻ കിട്ടാനാണു സാദ്ധ്യത.

2010 ജൂലൈ 2, വെള്ളിയാഴ്‌ച

നിക്ഷേപത്തിനു ചില കമ്പനികൾ

ഇനിയുള്ള എന്റെ എഴുത്തുകൾ അധികവും നമ്മുടെ ഓഹരി വിപണിയെ ലക്ഷ്യമായതായിരിക്കാം! ഇതു യാദൃശ്ച്ചികമായി മാത്രം കണക്കാക്കാൻ താത്പര്യപര്യപ്പെടുന്നു!

എന്റെ ചെറിയ രീതിയിലുള്ള "വെള്ള" കമ്പനികളെ കുറിച്ചുള്ള അന്വേഷണം ഇവിടെ ക്രോഡീകരിക്കുന്നു.

കുടിവെള്ളം ശുദ്ധീകരിക്കുന്നവ

ശുദ്ധീകരണത്തിനു സഹായിക്കുന്നവ എന്നിങ്ങനെ ..........

എന്തായാലും ഉദ്ദേശം തെറ്റിയില്ല.... പറയാൻ പോകുന്ന കമ്പ്നികൾ 'കയറിത്തുടങ്ങി..

1. ION Exchange
2.Hindustan Dorr Oliver
3. SPML Infra

  • ION Exchange ജലശുദ്ധീകരണ കെമിക്കത്സ് നിർമ്മിയ്ക്കുന്നു..
  • SPML കൂടുതലായി കനാൽ, കുടിവെള്ള വിതരണ ശൃംഖലകൾ നിർമ്മിക്കുന്നു
  • IVRCL ന്റെ സബ്. കമ്പനിയാണു Hind Dorr

ഇന്നും ഒരു ചെറിയ വീഴ്ച്ച....

മാർക്കറ്റ് 5218 - 5299 ലെവെൽ നിൽക്കാൻ സാദ്ധ്യത

2010 ജൂലൈ 1, വ്യാഴാഴ്‌ച

മാർക്കറ്റിൽ ഒരു കറക്ഷൻ......

ഈ രണ്ടു ദിവസങ്ങളിലെ മാർക്കറ്റ് നോക്കിയാൽ ഒരു കറക്ഷൻ അല്ലേ....... എന്ന് ആരും സംശയിയ്ക്കാം...പക്ഷേ, ഈ കഴിഞ്ഞ 10 ദിവസങ്ങളിൽ നമ്മുടെ മാർക്കറ്റ് ‘റോക്കറ്റ്’ വേഗതയിൽ ആയിരുന്നില്ലേ? അതും സത്യമല്ലേ? കൂടാതെ യു.എസിൽ 2% -ത്തോളം മാർക്കറ്റ് കറക്ഷനു സാദ്ധ്യതയിലാണത്രെ.... എന്തായാലും നമ്മുടെ മാർക്കറ്റ് ‘അത്ര കണ്ട്’ താഴെക്ക് പോകാൻ യാതൊരു സാദ്ധ്യതയുമില്ല, കാരണം നമ്മൾ ഇപ്പോഴും നമ്മുടെ ‘ട്രേഡിങ്ങ്’ ബാന്റ്റിന്റെ ഉള്ളിൽ തന്നെ ആണു. നിഫ്റ്റി 5050 എന്ന ലെവെൽ വരെ വന്നാലും, ഇപ്പൊഴത്തെ സ്തിതിയിൽ ഒരു വലിയ സെൽ ഓഫ് വരാൻ സാധ്യതകളില്ല എന്നു വിശ്വസിയ്ക്കാം.

നാസ്ഡാക്ക് വീണ്ടും മൂക്കു കുത്തുന്നുണ്ട്...1.34% വീണു.. ഇനി നാളത്തെ സിംഗപ്പൂർ നിഫ്റ്റി പേടിപ്പിച്ചില്ലെങ്കിൽ 2 ദിവസത്തെ വീഴ്ച്ചയ്ക്ക് ശേഷം നാളെ നമ്മുടെ മാർക്കറ്റ് ഒന്നു ഉയർത്തെഴുന്നെൽക്കുമായിരിക്കും..