പേജുകള്‍‌

2010, ഓഗസ്റ്റ് 25, ബുധനാഴ്‌ച

നിഫ്റ്റി @ 5470....ഇടിവ് തുടരുന്നു

ഇന്ന് മാർക്കറ്റ് തുടങ്ങിയപ്പോൾ മുതൽ നല്ല വില്പന സമ്മർദ്ദം എല്ലാ ഓഹരികളിലും ദൃശ്യമാവുന്നുണ്ട്..

2010, ഓഗസ്റ്റ് 24, ചൊവ്വാഴ്ച

ടിപ് & ടിപ്സ് - വിശകലനം വർക്ക് ചെയ്തു!

ടിപ് & ടിപ്സിൽ നൽകിയ വിശകലനം താമസംവിനാ വർക്ക് ചെയ്തു/....

നോക്കൂ!!!! 17 ആഗസ്റ്റിനു നൽകിയത്..

എസ്. ബി.ടി. നല്ല മുന്നേറ്റം കാഴ്ച വച്ച് തുടങ്ങി

ബാങ്കിങ്ങ് രംഗം വീണ്ടും കൊഴുക്കുന്നു..>!!! എന്തായാലും ഇപ്പോഴാണു എസ്. ബി. ടി യ്ക്ക് ഒരു അനക്കം വന്നത്. തീർത്തും അവിചാരിതമായ ഒരു മുന്നേറ്റം. സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിലെ പല ബാങ്കുകളും ഇന്നലെ നല്ല ലാഭം നൽകി. എസ്.ബി.ടി 20% ഒറ്റ ദിവസം. ഇന്നു വീണ്ടും 13% ത്തോളം. 900/- എന്ന ആദ്യത്തെ കടമ്പ കടന്നു അടുത്ത ലക്ഷ്യ്മായ 1500/- ലേയ്ക്കാണോ പോക്ക് എന്ന് വിചാരിയ്ക്കാം. എന്തായാലും 52 ആഴ്ചകൾ കൊണ്ട് വീണ്ടും നല്ല ഒരു ലാഭം തരാവുന്ന കൌണ്ടർ ആയി എസ്. ബി.ടി യെ കരുതാം

ഇതിനെക്കുറിച്ചുള്ള ഒരു പഴയ പോസ്റ്റ്

2010, ഓഗസ്റ്റ് 20, വെള്ളിയാഴ്‌ച

നിക്ഷേപത്തിനു ചില കമ്പനികൾ - 1

ഗവണ്മേണ്ട് ഈ മാസം തന്നെ റയിൽ വേ മന്ത്രാലയവുമായി ബന്ധപ്പെട്ട് ‘വാഗണുകൾ’ ക്കുള്ള ഉത്തരവ് പുറത്തിറക്കും. 2010 ലും 2011 സാ‍മ്പത്തിക വർഷങ്ങളിലുമായി ഏകദേശം 36000 വാഗണുകൾ ആണു ഉദ്ദേശിയ്ക്കുന്നത്.
ഏകദേശം 45 ബില്ലിയൺ രൂപയ്ക്കുള്ള ഓർഡറുകൾ പ്രതീക്ഷിയ്ക്കാം

  • TEXMACO
  • TITAGARH WAGONS
മുകളിൽ പറഞ്ഞ കമ്പനികൾക്ക് ഓർഡർ കിട്ടാനുള്ള സാധ്യത ഉണ്ട്....
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

റയിൽ വേ യുടെ സിഗ്നലിംഗ് സംവിധാനത്തിലുള്ള 18.63 കോടി രൂപയ്ക്കുള്ള ഓർഡർ കിട്ടിയത്

  • MIC Electronics Limited

2010, ഓഗസ്റ്റ് 19, വ്യാഴാഴ്‌ച

ഇടക്കാലാശ്വാസത്തിനു ഒരു ഓഹരി!

ഹിന്ദ് ഡോർ ഒലിവർ: ചില ന്യൂസുകളുടെ അസിസ്താനത്തിലാണു ഇത് തിരഞ്ഞെടുത്തത്. IVRCL ന്റെ സബ്സിഡിയറി കമ്പനിയായ ഹിന്ദ് ഡോറിലുള്ള 55% ഓഹരി വിൽക്കാൻ തീരുമാനിച്ചു എന്നും, ഒരു ജർമൻ കമ്പനി താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്നുമാണു. 180 – 200 എന്ന വില നിലവാരത്തിലാണത്രെ ഡീൽ നടക്കാൻ പോകുന്നത്.


മേൽ പറഞ്ഞ സാധ്യതകൾ വച്ച് ഇപ്പോഴുള്ള വിലയിൽ വാങ്ങിയാലും 20 – 25 /ഷെയർ ലാഭത്തിനു സാധ്യത.

നിഫ്റ്റി @ 5500 നു മുകളിൽ

അങ്ങനെ ആ കടമ്പ ഒന്നു കടന്നു...5500 എന്ന ലെവെൽ വിട്ട് നിഫ്റ്റി ഒരു ചെറിയ മുന്നേറ്റം കാഴ്ച വച്ച് തുടങ്ങി... ഇന്ന് 5500 നു മുകളിൽ ക്ലോസ് ചെയ്യുകയും നാളത്തെ “FRIDAY EFFECT" എന്ന ചുഴിയിൽ പെടാതെ വീണ്ടും മുന്നേറിയാൽ ഈ മുന്നേറ്റങ്ങൾ നില നിൽക്കും എന്ന് വിചാരിയ്ക്കാം... സിങ്ഗപ്പൂർ നിഫ്റ്റിയുടെ നല്ലൊരു സപ്പോർട്ടും തുടക്ക സമയത്ത് ലഭിച്ചു,,,,,,

2010, ഓഗസ്റ്റ് 18, ബുധനാഴ്‌ച

നല്ലൊരു നാളേയ്ക്കായി ഒരു നിക്ഷേപം - വിജയ ബാങ്ക്


ബാങ്കിങ്ങ് മേഖലയിലുള്ള കുതിപ്പ് തുടരുകയാണു... ഈ മേഖലയിലെ ഒരു പഴയ കാല ബാങ്കായ വിജയാ ബാങ്ക് നല്ലൊരു നിക്ഷേപ അവസരമായി കണക്കാക്കാവുന്നതാണു, ഇപ്പോഴാണെങ്കിൽ ഈ ഓഹരി 52 ആഴ്ചയിലെ ഏറ്റവും മുന്നേറ്റം കാഴ്ച വച്ച് തുടങ്ങിയിരിയ്ക്കുന്നു.

ഇന്നിത് 87/- രുപയിൽ കൂറ്റുതലായി വരെ എത്തി. 30 - 35% വരെ ഉയർന്ന ഒരു ലെവലിലേയ്ക്ക് 5-6 മാസത്തിനുള്ളിൽ തന്നെ എത്താനുള്ള എല്ലാ നില നിൽ‌പ്പും ഈ ബാങ്കിനുണ്ട്. ഒരു ദീർഘ കാല നിക്ഷേപത്തിനും പരിഗണിയ്ക്കാവുന്നതാണു.