പേജുകള്‍‌

2010 ഒക്‌ടോബർ 13, ബുധനാഴ്‌ച

വിപണി തുറക്കും മുമ്പേ ഓര്‍ഡറിടാന്‍ തിങ്കളാഴ്ച മുതല്‍ സൗകര്യം


സ്റ്റോക് എക്‌സ്‌ചേഞ്ചുകള്‍ തുറക്കും മുമ്പേ ഓഹരികള്‍ക്ക് ഓര്‍ഡറിടാനുള്ള സൗകര്യം അടുത്ത തിങ്കളാഴ്ച മുതല്‍ നിലവില്‍ വരുന്നു. വിലനിലവാരത്തിലെ വന്‍ ചാഞ്ചാട്ടം ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഈ പരിഷ്‌കാരം. ഇതിനായി നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ചും ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചും തിങ്കളാഴ്ച മുതല്‍ 15 മിനുട്ട് സമയം അനുവദിക്കും.

30 സെന്‍സെക്‌സ് അധിഷ്ഠിത ഓഹരികളിലും 50 നിഫ്റ്റി ഓഹരികളിലുമായിരിക്കും ഈ സൗകര്യം തുടക്കത്തില്‍ ലഭ്യമാവുക. ക്രമേണ മറ്റ് ഓഹരികളിലേയ്ക്കും വ്യാപിപ്പിക്കും. ഇതനുസരിച്ച് രാവിലെ 9 മണി മുതല്‍ 9.15 വരെയുള്ള പ്രീ ഓപ്പണിങ് സെഷനില്‍ വാങ്ങാനും വില്‍ക്കാനുമുള്ള ഓര്‍ഡറുകള്‍ ഇടാനാവും. 9.15-നായിരിക്കും വ്യാപാരത്തിന് തുടക്കം കുറിക്കുക. ഈയൊരു സമ്പ്രദായം അന്താരാഷ്ട്ര എക്‌സ്‌ചേഞ്ചുകളില്‍ നിലവിലുണ്ടെന്ന് നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

ഇക്കഴിഞ്ഞ ജനവരിയിലാണ് ഇന്ത്യയില്‍ ഓഹരിവ്യാപാര സമയം രാവിലെ 9.55-ല്‍ നിന്ന് 9 മണിയാക്കി മാറ്റിയത്. ഇന്ത്യന്‍ ഓഹരികളില്‍ വിദേശ നിക്ഷേപകര്‍ക്കുള്ള താത്പര്യം കണക്കിലെടുത്തായിരുന്നു ഈ സമയമാറ്റം.

ഓഹരിവിലയില്‍ തുടക്കത്തിലുള്ള വന്‍ വ്യതിയാനം ഒഴിവാക്കാന്‍ പ്രീ ഓപ്പണിങ് സെഷന്‍ സഹായിക്കുമെന്ന് ബോംബെ എക്‌സ്‌ചേഞ്ചിന്റെ പ്രൊഡക്ട് സ്ട്രാറ്റജി മേധാവി സായി ശ്രീനിവാസന്‍ പറഞ്ഞു.
report: mathrubhumi daily

2010 ഒക്‌ടോബർ 12, ചൊവ്വാഴ്ച

ഉത്പാദന വിവരം- IIP Data --too low

IIP Data -- August 2010 --5.6% (in july 13.66)



തീർത്തും അടി കിട്ടിയത് പോലെ ആയി..... ഒരു ചെറിയ “കറക്ഷൻ” കാത്തിരിയ്ക്കുന്ന മാർക്കറ്റിനു ഈ “തീ” ഒരു കാരണമാകുമോ ആവൊ?

2010 ഒക്‌ടോബർ 11, തിങ്കളാഴ്‌ച

സെപ്റ്റമ്മ്പർ - ക്വാർട്ടർ റിസൽട്ടുകൾ

മാർക്കറ്റിന്റെ ഗതി നിയന്ത്രിയ്ക്കാനായി അടുത്ത തുറുപ്പ് ചീട്ടിനുള്ള സമയമായി!
ക്വാർട്ടർ റിസൽട്ടുകൾ
ഇന്നു വന്നത്:

സിന്റ്റെക്സ് ലിമിറ്റഡ്: (Sintex)

Net Sales 92061.55 lacs for quarter ending on 30-SEP-2010 against Rs. 90796.53 lacs for
the quarter ending on 30-JUN-2010.


Net Profit 10011.15 lacs as on September quarter against 7884.88 lacs on June Quarter

ഇന്നത്തെ ഓഹരി വിപണിയിലെ ചില മുന്നേറ്റങ്ങൾ

മാർക്കറ്റ് 9 മണി മുതൽ പോസിറ്റീവ് ആയിരുന്നെങ്കിലും ചരിഞ്ഞ് ചരിഞ്ഞ് 6156 ൽ നിന്നു 6116 വരെ എത്തി നിൽക്കുന്നു.

ഇന്നത്തെ ചില മുന്നേറ്റങ്ങൾ-
  • ഭക്ഷണ ഉത്പാദകർ മുന്നേറുന്നു - KRBL, Kohinoor foods, LT foods, Venkeys, Simran farms....
  • ബാങ്കിങ്ങ് മേഖലയിലെ ചെറുകിട ബാങ്കുകൾ - Vijaya Bank, Dhanalakshmy bank, Andhra bank, South indian Bank........
  • രാസവളം നിർമ്മാണ കമ്പനികൾ - FACT, Nagarfert, Deepak Fert........

വരുന്നു...കൽക്കരി ഭീമൻ


കൽക്കരി മേഖലയിലെ ഭീമൻ... ഭാരതത്തിലെ പബ്ലിക്ക് മേഖലയിലെ ഭീമൻ...എല്ലാ വിശേഷണങ്ങലും ചേരുന്നതാണു... കോൾ ഇന്ത്യാ...



കോൾ ഇന്ത്യാ - മാർച്ച് 2010 ൽ പ്രസ്താവിച്ചത് 21 കോൾ ഫീൽഡിലായി, 421 കോൾ മൈനുകൾ, 8 സംസ്താനങ്ങളിലായി, 163 തുറന്ന മൈനുകളും, 273 ഭൂഗർഭ മൈനുകളും, 35 എണ്ണം രണ്ടും ചേർന്നതും എന്നിങ്ങനെയുള്ള ഒരു “കൊച്ച് കമ്പനി”!



ഒക്റ്റോബർ-18 നു IPO വരുന്നു. വില വിവരം (ഊഹാപോഹത്തിൽ!) 265-275 ആണത്രെ.. സാധാരണ ഉള്ള 3 ദിവസത്തിനു പകരം ‘ഭീമൻ ആയതു കൊണ്ടാവും’ 4 ദിവസമുണ്ട് സമയം!



ഗവണ്മെണ്ട് 12000 - 15000 കോടി ആണു ഈ ഷെയർ ഇറക്കുന്നതു കൊണ്ട് പ്രതീക്ഷിക്കുന്നത്..!



ഇതിനു മുൻപേ വന്ന ഇതു പോലത്തെ ഒരു ഭീമനായിരുന്നു 2008 ലെ അനിൽ അംബാനിയുടെ റിലയൻസ് പവർ(11,500 കോടി രൂപ മാത്രം!)


എന്തായാലും ഒന്ന് തീർച്ച ഇത് IPO ഇറക്കലിൽ ഒരു മഹാ മഹം ആയിരിയ്ക്കും...കൂടാതെ ഈ ചെറിയ വില ആയതിനാൽ ലിസ്റ്റ് ചെയ്യുന്ന ദിവസം നല്ലൊരു മുന്നേറ്റം തന്നെ നടത്താൻ സാധ്യത കൂടുതലാണു..

2010 ഒക്‌ടോബർ 6, ബുധനാഴ്‌ച

മാർക്കറ്റ് ന്യൂസ് @ 10 പി.എം!


Mundra Port - നല്ല ഒരു നിക്ഷേപ സാധ്യത



നല്ല ഒരു നിഷേപം നടത്താവുന്നതാണു... സ്പ്ലിറ്റ് വന്ന് 158 ലെവലിൽ നിന്നും ഉയർന്നു തുടങ്ങിയതേ ഉള്ളൂ! കൂടാതെ ആസ്ട്രേലിയയിലെ ബ്രിസ്ബൺ പോർട്ടിനു ഇവരുടെ ബിഡും എത്തിയിട്ടുണ്ട്.